ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിൽ വീഴ്‌ചവരുത്തിയ കൊച്ചി നഗരസഭയ്‌ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് 10.05 കോടി രൂപ പിഴ വിധിച്ചു. കളമശേരി നഗരസഭയ്‌ക്ക് 1.8 കോടി രൂപയും പിഴയിട്ടിട്ടുണ്ട്. 2016ലെ ഖരമാലിന്യ സംസ്‌കരണനിയമപ്രകാരമുള്ള മാലിന്യ സംസ്‌കരണം സമയബന്ധിതമായി നടത്താത്തതിനാണ് നടപടി. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇതേ ആക്ഷേപങ്ങളോടെ ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി നഗരസഭയ്‌ക്ക് ഒരു കോടി രൂപ പിഴ വിധിച്ചിരുന്നു.
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിലെയും ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാനതല നിരീക്ഷണ സമിതിയിലെയും വിദഗ്‌ധർ വിലയിരുത്തിയാണ് പിഴ വിധിച്ചത്. ഖരമാലിന്യ സംസ്‌കരണത്തിന് സംവിധാനം ഏർപ്പെടുത്താൻ നഗരസഭകൾക്ക് മൂന്നുവർഷത്തെ സമയം അനുവദിച്ചിരുന്നു. 25ന് അതിന്റെ കാലാവധി അവസാനിച്ചു.

Comments
Post a Comment