പോയ് വരൂ കണ്ണേ...കോടികൾ മുടക്കി പ്രതിമകൾ നിർമ്മിക്കുന്ന നമ്മുടെ നാട്ടിൽ നിന്നെ രക്ഷിക്കാൻ സൗകര്യമില്ല
നൂറു കോടി ജനങ്ങളുടെ പ്രതീക്ഷകൾ ബാക്കിയാക്കി സുജിത്ത് യാത്രയായി നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു. രണ്ടരവയസുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പുരോഗമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് ചന്ദ്രനില്‍ എത്താനുള്ള ടെക്നോളജി ഉണ്ടായിട്ടും കോടികൾ മുടക്കി പ്രതിമകൾ നിർമിക്കുമ്പോഴും, കുഴല്‍കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഒന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം രാജ്യത്ത് പ്രതിമകൾ നിർമിക്കാൻ കോടിക്കണക്കിന് രൂപയാണ് ...