പാലക്കാട് വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാനും പ്രതികളുടെ ശിക്ഷ ഉറപ്പിക്കാനും മുഖ്യമന്ത്രിക്ക് ആവുെമെന്നും ന്യൂസ് 18 കേരള സർവ്വേ. സർവേയിൽ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്ന് 75% പേർ പറഞ്ഞപ്പോൾ 25 % പേർ മാത്രമാണ് പ്രതികൂലിച്ചത്.
ന്യൂസ് 18 അവരുടെ ഫേസ്ബുക്ക് പേജിൽ നടത്തിയ സർവ്വേയിൽ സമൂഹത്തിന്റെ നാനാമേഖലയിൽ നിന്നുള്ള 13,000 ൽ അധികം പേരാണ് പങ്കെടുത്തത്. ബിജെപി, കോൺഗ്രസ്, മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോഴും ഇപ്പോഴും മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് സർവ്വേയിൽ വ്യക്തമാണ്.

Comments
Post a Comment