അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് യുണിസെഫ് റിപ്പോർട്ടുകൾ പുറത്തു വന്നു. 2018ൽ 8.82 ലക്ഷം കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ മരിച്ചത്. നൈജീരിയയും (8.66 ലക്ഷം) പാകിസ്ഥാനു (4.09ലക്ഷം)മാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏറ്റവും അധികം ജനസംഖ്യയുള്ള ചൈന (1.46ലക്ഷം) ആറാം സ്ഥാനത്താണ്. ഇന്ത്യയിൽ ശരാശരി മരണനിരക്ക് 1000ത്തിന് 37 ആണ്. യുണിസെഫ് 16ന് പ്രസിദ്ധീകരിച്ച ‘ദ സ്‌റ്റേറ്റ് ഓഫ് ദ വേൾഡ്‌സ് ചിൽഡ്രൻ’ റിപ്പോർട്ടിലാണ് ഇന്ത്യയുടെ മോശം അവസ്ഥ വെളിവാക്കുന്നത്.
ഇന്ത്യയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിൽ 69 ശതമാനത്തിനും കാരണം പോഷകാഹാരക്കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. രണ്ടിൽ ഒരു കുട്ടി പോഷകാഹാരക്കുറവും 35 ശതമാനം കുട്ടികൾ വളർച്ചാ മുരടിപ്പും നേരിടുന്നു. ആറുമുതൽ 23 മാസംവരെ പ്രായമുള്ള കുട്ടികളിൽ 42 ശതമാനത്തിനുമാത്രമാണ് കൃത്യമായി ഭക്ഷണം ലഭിക്കുന്നത്.

Comments
Post a Comment