തിരുവനന്തപുരം: കേരളത്തിൽ അധ്യക്ഷനാകാൻ ഗ്രൂപ്പടിസ്ഥാനത്തിലും അല്ലാതെയും ബി.ജെ.പി.യിൽ തമ്മിലടി ശക്തം. പി.എസ്. ശ്രീധരൻപിള്ള ഗവർണറാകുന്നതോടെ പകരക്കാരൻ ആരെന്നറിയാൽ അമിത്ഷായുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് അണികൾ. അധ്യക്ഷനാകാൻ പ്രധാനമായും രണ്ടുപക്ഷങ്ങളുടെ ചരടുവലികളാണ് ശക്തം. കേന്ദ്രമന്ത്രി വി. മുരളീധരന്റെയും മുൻ അധ്യക്ഷൻ പി.കെ. കൃഷ്ണദാസിന്റെയും ഗ്രൂപ്പുകൾ തമ്മിലാണ് പ്രധാന മത്സരം.
കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എം.ടി. രമേശ് പികെ കൃഷ്ണദാസ് എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. വത്സൻ തില്ലങ്കേരി വരണെമെന്നും ആവശ്യം ഉയരുന്നുണ്ട്.
കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും രാജ്യത്ത് കാലാവസ്ഥ അനുകൂലമായിട്ടും കേരളത്തിൽ ബിജെപിയെ വളർത്താൻ നേതാക്കൾക്ക് കഴിയുന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. അവസാനമായി ശ്രീധരൻ പിള്ള ബി ജെ പിക്ക് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയാതെയാണ് അധികാരം ഒഴിഞ്ഞത്.

Comments
Post a Comment